മലപ്പുറം: തേഞ്ഞിപ്പാലത്ത് ബുള്ളറ്റും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നവദമ്പതികള്‍ മരിച്ചു. ദേശീയപാത കാക്കഞ്ചേരി സ്പിന്നിങ് മില്ലിന് സമീപമാണ് അപടകം ഉണ്ടായത്. വേങ്ങര കണ്ണമംഗലം മാട്ടില്‍ വീട്ടില്‍ സലാഹുദ്ദീന്‍(25), ഭാര്യ ഫാത്തിമ ജുമാന (19) എന്നിവരാണ് മരിച്ചത്. 10 ദിവസം മുന്‍പായിരുന്നു ഇവരുടെ വിവാഹം.
ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടും ഉണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് എതിരെ വന്ന ടാങ്കര്‍ ലോറിയുടെ അടിയില്‍ പെടുകയായിരുന്നു. സലാഹുദ്ദീന്‍ തത്സമയം മരിച്ചു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് ഫാത്തിമ ജുമാന മരിച്ചത്.