കൊല്ലം: തെന്മല ഉറുകുന്നില്‍ പിക് അപ് വാന്‍ ഇടിച്ച് രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. ഉറുകുന്ന് സ്വദേശികളായ ശ്രുതി (11), കെസിയ(13) എന്നിവരാണ് മരിച്ചത്. നടന്നുവരികയായിരുന്നവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നിയന്ത്രണം വിട്ട പിക് അപ് വാന്‍ സമീപത്തെ വയലിലേക്ക് മറിഞ്ഞു. ശ്രുതിയുടെ സഹോദരി ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.