അബുദാബി: കുട്ടികളിലെ ഓണ്‍ലൈന്‍ ഗെയിം ഉപയോഗം നിയന്ത്രിക്കാന്‍ ബോധവല്‍ക്കരണവുമായി അബുദാബി പോലീസ്. ഓണ്‍ലൈന്‍ ഗെയിംമുകള്‍ കുട്ടികളെയും കൗമാരക്കാരെയും ആക്രമാസക്തരാക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. അവധിക്കാലത്ത് ഓണ്‍ലൈന്‍ ഗെയിംമുകളുടെ ഉപയോഗം വര്‍ധിച്ച സാഹചര്യത്തിലാണ് അബുദാബി പോലീന്‍റെ മുന്നറിയിപ്പ്.
ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കക്കുന്നതിലൂടെ സാങ്കല്‍പ്പിക ലോകത്ത് മുഴുകി കുട്ടികള്‍ കുംടുംബത്തില്‍ നിന്ന് അകന്നു പോകാന്‍ കാരണമാകുന്നുവെന്നും അമിതമായി ഗംയിം കളിക്കുന്നത് കുട്ടികളില്‍ മാനസികപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്നും പോലീസ് പറയുന്നു.
#توعية | #شرطة_أبوظبي تُحذر : الألعاب الإكترونية قد تجعل طفلك "عدوانيًا" .#أخبار_شرطة_أبوظبيhttps://t.co/xSQG3LykIb pic.twitter.com/I7RGMIPYpd
— شرطة أبوظبي (@ADPoliceHQ) July 8, 2020
പൊതുവെ കാണുന്നതിനെ അനുകരിക്കുന്ന പ്രകൃതക്കാരായ കുട്ടികള്‍ അക്രമവും വിനോദത്തിനുള്ള മാര്‍ഗമാണെന്ന് കരുതിയേക്കാം. അങ്ങനെ തുടങ്ങുന്ന കുട്ടികള്‍ പിന്നീട് കൂട്ടുകാരെയും മറ്റുള്ളവരെയും ശാരീരികമായി ഉപദ്രവിക്കുന്ന തലത്തിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി
നല്ല ഉള്ളടക്കമുള്ളതും അക്രമങ്ങള്‍ ഇല്ലാത്തതുമായ ഗെയിമുകള്‍ തെരഞ്ഞെടുക്കാന്‍ മതാപിതാക്കള്‍ കുട്ടികളെ സഹായിക്കണമെന്നും പോലീസ് നിര്‍ദേശിച്ചു. അതേസമയം ചിത്രരചന, വായന, കളറിങ് തുടങ്ങിയ കാര്യങ്ങളിലേക്ക് കുട്ടികളുടെ ശ്രദ്ധ തിരിക്കണമെന്നും അബുദാബി പോലീസ് മാതാപിതാക്കളോട് ആവശ്യപ്പെട്ടു.