ഗതാഗത നിയമ ലംഘകര്‍ക്ക് പിഴയായി ലഭിക്കുന്ന ബ്ലാക് പോയിന്റുകള്‍ കുറയ്ക്കാന്‍ അബുദാബി പോലീസ് സംഘടിപ്പിക്കുന്ന ബോധവത്കരണ ക്ലാസുകളില്‍ പങ്കെടുത്താല്‍ മതി
അബുദാബി : ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് ലൈസന്‍സില്‍ ബ്ലാക് പോയിന്റുകള്‍ ലഭിച്ച ഡ്രൈവര്‍മാര്‍ക്ക് ഇതൊഴിവാക്കാന്‍ അബുദാബി പോലീസിന്റെ ബോധവര്‍കരണ ക്ലാസുകള്‍.
അപകടകരമായി വാഹനം ഓടിച്ചതിന്റെ പേരില്‍ വാഹനം കണ്ടുകെട്ടി ലൈസന്‍സ് റദ്ദാക്കിയതുമായ കേസുകളില്‍ പെട്ടവര്‍ക്ക് പരിശീലന -ബോധവത്കരണ ക്ലാസുകളില്‍ പങ്കെടുക്കുന്നതോടെ ബ്ലാക് പോയിന്റുകള്‍ കുറഞ്ഞ് ലൈസന്‍സ് തിരികെ ലഭിക്കുകയും ചെയ്യും.
റോഡുകളില്‍ മികച്ച ഡ്രൈവിംഗ് സംസ്‌കാരവും മര്യാദയും പ്രകടിപ്പിക്കാനുള്ള ബോധവത്കരണമാണ് ഈ പരിശീലന കോഴ്‌സുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കുന്നത്.
2018 മുതല്‍ നടപ്പിലാക്കിവരുന്ന കോഴിിസില്‍ നിരലധി പേരാണ് സ്വമേധയാ പങ്കെടുക്കാനെത്തുന്നത്. പോയവര്‍ഷം ആയിരത്തിലധികം ഡ്രൈവര്‍മാര്‍ ഇത്തരത്തില്‍ കോഴ്‌സുകളില്‍ പങ്കെടുത്ത് തങ്ങളുടെ ബ്ലാക് പോയിന്റുകള്‍ കുറയ്ക്കുകയും റദ്ദു ചെയ്യപ്പെട്ട ലൈസന്‍സുകള്‍ വീണ്ടെടുക്കുകയും ചെയ്തതായി പോലീസ് ഫോളോ അപ് ആന്‍ഡ് അവയര്‍ന്‍സ് ഡിപ്പാര്‍ട്ടുമെന്റ് ആക്ടിംഗ് ഡയറക്ടര്‍ അഹമദ് ജുമാ അല്‍ ഖെയില്‍ പറഞ്ഞു.
റോഡ് സുരക്ഷയെ സംബന്ധിക്കുന്ന ക്ലാസുകളാണ് പരിശീലന കേന്ദ്രങ്ങളില്‍ നടക്കുന്നത്. റോഡ് മര്യാദകള്‍ പാലിക്കുന്നതിനും പരിശീലനം നല്‍കും. ഒരു വര്‍ഷം പരമാവധി എട്ടു ബ്ലാക് പോയിന്റുകള്‍ മാത്രമെ കുറയ്ക്കാനാകു.
24 ബ്ലാക് പോയിുകളായി കഴിഞ്ഞാല്‍ ലൈസന്‍സ് റദ്ദു ചെയ്യപ്പെടും. അനുവദനീയമായ വേഗപരിധിയില്‍ നിന്ന് മണിക്കൂറില്‍ 60-80 കിലോ മീറ്ററില്‍ വേഗതയില്‍ വാഹനം ഓടിച്ചാല്‍ 2000 മുതല്‍ 3000 ദിര്‍ഹം (40,000 മുതല്‍ 60,00 രൂപ ) വരെ പിഴയും 12 മുതല്‍ 23 ബ്ലാക് പോയിന്റുകളും ലഭിക്കും.
ചുവപ്പ് സിഗ്നല്‍ മറികടന്നാല്‍ മുപ്പതു ദിവസത്തേക്ക് വാഹനം കണ്ടുകെട്ടും പിന്നീട് വാഹനം തിരികെ ലഭിക്കുന്നതിന് 51000 ദിര്‍ഹം (ഏകദേശം പതിനാലു ലക്ഷം രൂപ) പിഴയൊടുക്കണം. ഇതിനൊപ്പം ലൈസന്‍സ് ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും. മൂന്നു മാസത്തിനുള്ളില്‍ പിഴയൊടുക്കിയില്ലെങ്കില്‍ വാഹനം പരസ്യമായി ലേലം ചെയ്യും. ഇത്തരത്തില്‍ കര്‍ശന നിയമങ്ങളാണ് യുഎഇയിലുള്ളത്. വിവിധ എമിറേറ്റുകളില്‍ പിഴയില്‍ നേരിയ വ്യത്യാസം ഉണ്ടാകും.
കര്‍ശന നിയമങ്ങള്‍ ഉണ്ടായിട്ടും 2021 ല്‍ 1,100 പേരാണ് ചുവപ്പു സിഗ്നല്‍ മറികടന്നത്. അബുദാബിയിലെ നിരത്തുകളില്‍ ഒരോ 100 മീറ്ററിലും ഹൈ ടെക് നിരീക്ഷണ ക്യാമറകളാണ് ഗതാഗത നിയന്ത്രണങ്ങള്‍ക്കായി സ്ഥാപിച്ചിട്ടുള്ളത്. ഈ കണ്ണുകള്‍ വെട്ടിച്ച് നിയമലംഘകര്‍ക്ക് രക്ഷപ്പെടുക അസാധ്യമാണ്.











