ബീജിംഗ് വിന്റര്‍ ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിന്നിടെയാണ് ഇരു ഗള്‍ഫ് രാജ്യങ്ങളുടേയും ഭരണത്തലവന്‍മാര്‍ കൂടിക്കാഴ്ച നടത്തിയത്.
അബുദാബി : യുഎഇ സായുധ സേനയുടെ ഡെപ്യുട്ടി കമാന്‍ഡറും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് അല്‍ നഹിയാനും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായി ചൈനയില്‍ കൂടിക്കാഴ്ച നടത്തി.
ശീതകാല ഒളിമ്പിക്‌സ് ഉദ്ഘാടന വേളയിലാണ് ഇരുവരും ഹ്രസ്വ സംഭാഷണം നടത്തിയത്.
2017 നു ശേഷം ഇതാദ്യമായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. ബീജീംഗ് ഒളിമ്പിക്‌സ് 2022 ന്റെ ഉദ്ഘാടന ചടങ്ങില്‍ ഇരു നേതാക്കളും പങ്കെടുത്തു. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗിന്റെ ക്ഷണ പ്രകാരമാണ് ഇരുനേതാക്കളും ചൈനയില്‍ എത്തിയത്.
Abu Dhabi Crown Prince, Sheikh Mohamed bin Zayed, and Emir of Qatar, Tamim Al Thani, greet each other in China as the two Arab leaders attended the opening ceremony of the Winter Olympics.
This could be their first face-to-face meeting since 2017. pic.twitter.com/8Mtl28DcYj
— Ibrahim Shukralla (@Shukralla) February 5, 2022
ഇതേ വേദിയില്‍ വെച്ച് ഈജ്പിത് പ്രസിഡന്റ് അബ്ദെല്‍ ഫതേ എല്‍ സിസിയുമായും ഖത്തര്‍ അമീര്‍ കൂടിക്കാഴ്ച നടത്തി.
2017 നു ശേഷം മോശമായ ബന്ധങ്ങള്‍ വീണ്ടും ഊട്ടിയുറപ്പിക്കുന്ന ശ്രമങ്ങള്‍ ആരംഭിച്ചത് 2021 ലാണ്. അടുത്തിടെയാണ് യുഎസ് പ്രസിഡന്റുമായി ഖത്തര്‍ അമീര്‍ കൂടിക്കാഴ്ച നടത്തിയത്. ഖത്തറിനെ നാറ്റോയിതര സഖ്യത്തിലെ മുഖ്യകണ്ണിയാക്കുമെന്ന് യുഎസ് പ്രസിഡന്ഡഡറ് ജോ ബൈഡന്‍ പ്രസ്താവിച്ചിരുന്നു
ലോകകപ്പ് ഫുട്‌ബോള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കാനിരിക്കെയാണ് ഖത്തര്‍ ഇതര രാജ്യങ്ങളുമായുള്ള സൗഹൃദം പുതുക്കുന്നത്. ഇറാന്‍, ചൈന, അഫ്ഗാനിസ്ഥാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധങ്ങളും വിവാദപരമായ ഇതര വിഷയങ്ങളിലുമാണ് അഭിപ്രായ വ്യത്യാസമുള്ളത്. യോജിപ്പുള്ള മേഖലകളില്‍ സഹകരണം പതിവുപോലെ തുടരുകയെന്ന പ്രായോഗിക നയമാണ് മഞ്ഞുരുകാന്‍ കാരണമായത്.