പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി ഈദ് ഉൽ അസ്ഹ അവധി ദിനങ്ങളിൽ കോവിഡ് -19 നെതിരായ എല്ലാ പ്രതിരോധ, മുൻകരുതൽ നടപടികളും പാലിക്കണമെന്ന് അബുദാബി സാമ്പത്തിക വികസന വകുപ്പ് എമിറേറ്റിലെ ബിസിനസ്സ് ഉടമകളെയും സേവന താക്കളോടും ആവശ്യപ്പെട്ടു. ഷോപ്പിംഗ് നടത്തുമ്പോൾ, പ്രത്യേകിച്ച് വാണിജ്യ കേന്ദ്രങ്ങളിലും ഔട്ട്‌ലെറ്റുകളിലും സാമൂഹിക അകലം ഉറപ്പാക്കുന്നതിൽ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു .
എല്ലാ ജീവനക്കാരും മാസ്കുകൾ, കയ്യുറകൾ എന്നിവ ധരിക്കുക, കൈകൾ തുടർച്ചയായി കഴുകുക , അണുനശീകരണം നടത്തുക, സ്വന്തം സുരക്ഷയ്ക്കായി അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കുക തുടങ്ങിയ പ്രതിരോധ, മുൻ കരുതൽ നടപടികളും കച്ചവട സ്ഥാപനങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി .ജീവനക്കാരുടെ ശരീര താപനില പതിവായി പരിശോധിക്കുകയും ഏതെങ്കിലും കോവിഡ് -19 ലക്ഷണങ്ങൾ പ്രകടമാക്കുകയും ചെയ്താൽ ഉടൻ ആരോഗ്യ അധികാരികൾക്ക് റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.