കൊച്ചി: ഇന്ത്യന്‍ നാവിക സേന കമാന്‍ഡര്‍ പദവിയില്‍ നിന്നും അഭിലാഷ് ടോമി വിരമിച്ചു. പായ്ക്കപ്പലില്‍ ഒറ്റയ്ക്ക് നിര്‍ത്താതെ ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യക്കാരനുമാണ് അഭിലാഷ് ടോമി. കീര്‍ത്തിചക്ര, ടെന്‍സിഹ് നോര്‍ഗെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഇപ്പോള്‍ 42ാമത്തെ വയസ്സില്‍ വിരമിച്ചാല്‍ പായ്ക്കപ്പല്‍ ദൗത്യങ്ങളില്‍ കൂടുതല്‍ പങ്കാളിയാകമെന്ന് അഭിലാഷ് ടോമി പറഞ്ഞു. 2022 ലെ ഗ്ലോബ് മത്സരത്തില്‍ പങ്കെടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണത്തെ തെറ്റുകള്‍ ആവര്‍ത്തിക്കാതെ മത്സരിക്കണമെന്നും അഭിലാഷ് ടോമി കൂട്ടിച്ചേര്‍ത്തു.
Added a final suffix with the noon gun today. Retired. Much gratitude to everyone who voyaged along. pic.twitter.com/XzrN21Bow8
— Cdr Abhilash Tomy KC, NM (@abhilashtomy) January 10, 2021
2012 നവംബറിലാണ് ഇദ്ദേഹം മുംബൈ തീരത്ത് നിന്ന് യാത്രയായത്. നാലുലക്ഷത്തോളം കിലോമീറ്റര്‍ പിന്നിട്ട അഭിലാഷ് 2013 ആപ്രില്‍ 6 ന് മുംബൈയില്‍ തന്നെ തിരിച്ചെത്തി. ഇദ്ദേഹത്തെ സ്വീകരിക്കാന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും എത്തിയിരുന്നു.











