കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ലെന്ന് പാര്‍ട്ടി ദേശീയ ഉപാധ്യക്ഷന്‍ അബ്ദുളളക്കുട്ടി. പോരായ്മകള്‍ വിമര്‍ശനപരമായി പരിശോധിക്കുമെന്നും തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് കേന്ദ്ര നേതൃത്വം വിശകലനം ചെയ്യുമെന്നും അദ്ദേഹം പ്രതികരിച്ചു. ബിജെപി ജയിക്കുന്നിടത്ത് സിപിഎം കോണ്‍ഗ്രസ് കൂട്ടുകെട്ടുണ്ടാക്കിയത് തിരിച്ചടിയാണെന്നും അബ്ദുളളക്കുട്ടി പറഞ്ഞു.
കേരളത്തിലെ ബിജെപിയെക്കുറിച്ച് ദേശീയ നേതൃത്വത്തിന് കൃത്യമായ വിലയിരുത്തലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട പ്രശ്‌നം ഏറെക്കുറെ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കെ. സുരേന്ദ്രനെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ശോഭാ സുരേന്ദ്രനും കൃഷ്ണദാസ് പക്ഷവും കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തു.











