കണ്ണൂര്‍: പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. ഇപ്പോള്‍ നടക്കുന്ന സമരം നിയമ വിരുദ്ധമാണെന്നും കാലാവധി കഴിഞ്ഞ റാങ്ക് പട്ടികയിലുള്ളവരാണ് സമരം ചെയ്യുന്നതെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.
അക്രമം അഴിച്ചുവിടാനാണ് സമരക്കാര്‍ക്ക് പിന്തുണയുമായി യുഡിഎഫ് എംഎല്‍എമാര്‍ സമരം ചെയ്യുന്നതെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി. മൂന്ന് ലക്ഷം താത്ക്കാലിക ജീവനക്കാരെ സര്‍ക്കാര്‍ സ്ഥിരപെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് കള്ളം പറയുകയാണ്. കേരള ബാങ്ക് സര്‍ക്കാരിന്റെ സ്ഥാപനമല്ലെന്നും കേരള ബാങ്ക് നിയമനം കോടതി പരിശോധിക്കട്ടെയെന്നും വിജയരാഘവന്‍ പറഞ്ഞു.