തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകന്‍ മണിലാലിന്റെ കൊലപാതകം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള ആക്രമണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. മണിലാലിന്റെ കൊലപാതകം അത്യന്തം അപലപനീയമാണെന്നും സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള സംഘപരിവാര്‍ ശ്രമമാണ് ഇതെന്നും വിജയരാഘവന്‍ ആരോപിച്ചു.
പ്രതിക്ക് ബിജെപിയില്‍ അംഗത്വം നല്‍കിയത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ തന്നെയാണെന്നും വ്യക്തി വിരോധം കാരണമുള്ള കൊലപാതകം എന്നത് ബിജെപിയുടെ സ്ഥിരം ന്യായീകരണമാണെന്നും വിജയരാഘവന്‍ പറഞ്ഞു.
കൊല്ലം മണ്‍റോ തുരുത്ത് സ്വദേശി മണിലാലിനെയാണ് കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകന്‍ പട്ടംതുരുത്ത് തൂപ്പാശ്ശേരിയില്‍ അശോകന്‍ കുത്തി കൊലപ്പെടുത്തിയത്. ഡെല്‍ഹി പോലീസില്‍ നിന്ന് വിരമിച്ച അശോകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഞായറാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു സംഭവം.
കൊല്ലം മണ്‍റോ തുരുത്ത് സ്വദേശി മണിലാലിനെയാണ് കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകന്‍ പട്ടംതുരുത്ത് തൂപ്പാശ്ശേരിയില്‍ അശോകന്‍ കുത്തി കൊലപ്പെടുത്തിയത്. ഡെല്‍ഹി പോലീസില്‍ നിന്ന് വിരമിച്ച അശോകനെയും സുഹൃത്ത് സത്യനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് അഞ്ച് പഞ്ചായത്തുകളില്‍ ഇന്ന് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിക്കും. കുണ്ടറ മണ്ഡലത്തിലെ മണ്‍റോ തുരുത്ത്, കിഴക്കേ കല്ലട, പേരയം, കുണ്ടറ, പെരിനാട് എന്നീ പഞ്ചായത്തുകളില്‍ ഉച്ചക്ക് ഒരു മണി മുതല്‍ നാല് മണിവരെയാണ് ഹര്‍ത്താല്‍.