കോഴിക്കോട്: ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും തീവ്രമായ വര്‍ഗീയതയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. അതുകൊണ്ട് തന്നെ ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കാന്‍ ന്യൂനപക്ഷ വര്‍ഗീയതയെ കൂട്ടുപിടിക്കാന്‍ സാധിക്കില്ല. രണ്ടിനെയും എതിര്‍ക്കണമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. മുക്കത്ത് വികസന മുന്നേറ്റ യാത്രയ്ക്ക് നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വര്‍ഗീയതയ്ക്ക് മറ്റൊരു വര്‍ഗീയത കൊണ്ട് പരിഹോരം കാണാന്‍ കഴിയില്ല. ന്യൂനപക്ഷ വര്‍ഗായത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഭൂരിപക്ഷ വര്‍ഗീയതയെ ചെറുക്കാന്‍ കഴിയില്ല. ഫലത്തില്‍ അത് ഭൂരിപക്ഷ വര്‍ഗീയതയുടെ അക്രമങ്ങളെ ന്യായീകരിക്കുകയാണെന്നും ഏറ്റവും വലിയ വര്‍ഗീയതയായ ന്യൂനപക്ഷ വര്‍ഗീയതയെ തോല്‍പിക്കാന്‍ നമ്മള്‍ ഒരുമിച്ചു നില്‍ക്കണമെന്നും വിജയരാഘവന്‍ പറഞ്ഞു.











