ശബരിമല ചര്‍ച്ചാവിഷയമാക്കാനുള്ള യുഡിഎഫ് നീക്കം ജനങ്ങള്‍ തള്ളിക്കളയുമെന്ന് സിപിഐഎം. തെരഞ്ഞെടുപ്പ് ജയിക്കാന്‍ എളുപ്പവഴിയായി യുഡിഎഫ് ശബരിമലയെ ഉപയോഗിക്കുന്നു. ഉമ്മന്‍ചാണ്ടി നേതൃത്വം ഏറ്റെടുത്തതോടെയാണ് ശബരിമല ചര്‍ച്ചയാകാന്‍ തുടങ്ങിയത്. ശബരിമലയില്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണ്. നിയമം നിര്‍മ്മിക്കുമെന്ന യുഡിഎഫ് നിലപാട് കബളിപ്പിക്കലാണെന്നും സിപിഐഎം പറഞ്ഞു.
എല്‍ഡിഎഫിന്റെ പ്രചാരണ ജാഥയ്ക്ക് വികസനമുന്നേറ്റ ജാഥ എന്ന് പേരുനല്‍കി. നവകേരള സൃഷ്ടിക്കായി വീണ്ടും എല്‍ഡിഎഫ് എന്ന മുദ്രാവാക്യമുയര്‍ത്തുമെന്നും വിജയരാഘവന്‍ പറഞ്ഞു.