തിരുവനന്തപുരം: ലീഗിനെതിരെ മുഖ്യമന്ത്രിയുടെ നിലപാട് ശരിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. മുസ്ലിം ലീഗ് കൂടുതല്‍ മതമൗലികവാദ നിലപാടിലേക്ക് നീങ്ങിയത് മുഖ്യമന്ത്രി തുറന്നുകാട്ടി. ബിജെപിയെ സഹായിക്കുന്നതാണ് ലീഗ് നിലപാട്. മുഖ്യമന്ത്രി ഇത് തുറന്നു കാട്ടിയതിലുള്ള വിഷമമാണ് ലീഗ് നേതാക്കള്‍ക്കെന്നും എ വിജയരാഘവന്‍ പറഞ്ഞു.
മതേതര മുസ്‌ലിംകളെ ലീഗ് മതമൗലിക പക്ഷത്തെത്തിച്ചു. കോണ്‍ഗ്രസ് ഇതിന്റെ ഫലം പറ്റിയെന്ന് എ വിജയരാഘവന്‍ ആരോപിച്ചു.