പോലീസ് നിയമഭേദഗതിയില്‍ സര്‍ക്കാരിന് ജാഗ്രതക്കുറവുണ്ടായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍. വിമര്‍ശനം വന്നപ്പോള്‍ തിരുത്തുകയാണ് ചെയ്‌തെന്നും എ വിജയരാഘവന്‍ പറഞ്ഞു. ഒരു വ്യക്തി എന്നതല്ല, പൊതുവായ ജാഗ്രതക്കുറവാണ് ഉണ്ടായത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് സര്‍ക്കാരിലും ഉള്ളത്. അതുകൊണ്ട് ജാഗ്രതക്കുറവ് പാര്‍ട്ടിയുടേതുമാണെന്ന് വിജയരാഘവന്‍ പറഞ്ഞു.
ജാഗ്രതക്കുറവാണ്ടായത് കൊണ്ടാണ് ഭേദഗതി പിന്‍വലിച്ചത്. ശരിയായ തീരുമാനം എടുത്തതിനാല്‍ ഇനി ചര്‍ച്ചയും വിവാദവും വേണ്ടെന്ന് വിജയരാഘവന്‍ പറഞ്ഞു.