കന്യാസ്ത്രീയെ പീഢിപ്പിച്ചെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് തിരിച്ചടി. ഇനിയുള്ള ഹിയറിംഗുകളിൽ എല്ലാം ബിഷപ്പ് കോടതിയിൽ ഹാജരാകണം.കുറ്റപത്രം വായിച്ചു കേൾക്കുന്ന 13 തീയതി വരെ ഫ്രാങ്കോ കേരളം വിടാൻ പാടില്ലെന്നും കോടതി. പഴയ ജാമ്യക്കാരെ നിരാകരിച്ച കോടതി പുതിയ ജാമ്യക്കാരുടെ വ്യവസ്ഥയിൽ ഫ്രാങ്കോക്ക് വീണ്ടും ജാമ്യം അനുവദിച്ചു.
കോവിഡ് ബാധിതനാണന്ന ഫ്രാങ്കോയുടെ മുൻ വാദം മുൻ നിറുത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാരാക്കാഞ്ഞതിന്മേൽ കോവിഡ് നെഗറ്റീവ് അണന്ന് സ്ഥീരീകരിക്കുന്നതിൽ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണമെന്നും കോടതി ആശ്യപ്പെട്ടു. എന്നാൽ പഞ്ചാബിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകുന്ന കീഴ് വഴക്കമില്ലന്ന് ബിഷപ്പ് കോടതിയിൽ വാദിച്ചു.
















