സൗദി സോഷ്യല്‍ മീഡിയയില്‍ റെഡ് ഹാര്‍ട് ഇമേജി അയയ്ക്കുമ്പോള്‍ സൂക്ഷിക്കുകവാട്‌സ്ആപ് പോലുള്ള സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ സമ്മതമില്ലാതെ മറ്റുള്ളവര്‍ക്ക് റെഡ് ഹാര്‍ട്ട് ഇമോജി അയയ്ക്കുന്നത് കുഴപ്പത്തിലാക്കും
റിയാദ് : സൗദി അറേബ്യയില്‍ ഒരാളുടെ അനുമതി ഇല്ലാതെ റെഡ് ഹാര്‍ട്ട് ഇമോജി അയച്ചാല്‍ സൈബര്‍ നിയമങ്ങളിലെ ഭേദഗതി പ്രകാരം രണ്ട് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായി കണക്കാക്കും. ഇതിനൊപ്പം ഒരു ലക്ഷം റിയാല്‍ വരെ പിഴയും ലഭിച്ചേക്കാം.
റെഡ് ഹാര്‍ട് ഇമോജി ലഭിക്കുന്നയാള്‍ പരാതിയുമായി പോയാല്‍ അയച്ചയാള്‍ കുഴപ്പത്തിലാകുമെന്ന് സാരം റെഡ് ഹാര്‍ട്ട് റെഡ് റോസ് എന്നിവ അയക്കുന്നത് ലഭിക്കുന്നയാള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നതായാല്‍ ഇത് ഉപദ്രവമായി കണക്കാക്കും.
സന്ദര്‍ഭം പരിശോധിച്ചാകും കുറ്റകൃത്യമാണോയെന്ന് പരിശോധിക്കുക. മോശമായ അര്‍ത്ഥത്തില്‍ ഇത്തരം സന്ദേശങ്ങള്‍ കൈമാറുന്നതാണ് കുറ്റകൃത്യം. സാധാരണ സംഭാഷണങ്ങളില്‍ ഇത്തരം ഇമോജികള്‍ കൈമാറുന്നതില്‍ അപാകതയില്ലെന്നും അതേസമയം, ലൈംഗിക അര്‍ത്ഥത്തില്‍ ഉപയോഗിച്ചാല്‍ ഇത് പീഡനമായി കണക്കാക്കുമെന്നും സൗദിയിലെ സൈബര്‍ വിദഗ്ദ്ധന്‍ അല്‍ മോതാസ് കുത്ബി പറയുന്നു.
സന്ദേശം ലഭിക്കുന്ന വ്യക്തി പരാതി നല്‍കിയാല്‍ സന്ദേശം അയച്ച സാഹചര്യം പരിശോധിച്ച ശേഷം ഇതില്‍ ലൈംഗികാതിക്രമം ഉണ്ടെന്ന് കണ്ടെത്തിയാല്‍ മാത്രമേ നിയമ നടപടികള്‍ സ്വീകരിക്കു എന്ന് നിയമ വിദഗ്ദ്ധരും പറയുന്നു.












