സിപിഐഎം-സിപിഐഎ-ജോസ് നേതാക്കള്‍ എ.കെ ജി സെന്ററില്‍ ചര്‍ച്ച നടത്തി. എ വിജയരാഘവന്‍, കാനം രാജേന്ദ്രന്‍, ജോസ് കെ മാണി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇടതുമുന്നണി യോഗത്തിന് ശേഷമായിരുന്നു ചര്‍ച്ച.
അതേസമയം ഇടതുമുന്നണി ജാഥ ഫെബ്രുവരി 13,14 തിയതികളില്‍ ആരംഭിക്കും. വടക്കന്‍ മേഖല ജാഥ എ വിജയരാഘവന്‍ നയിക്കും. കാനം രാജേന്ദ്രന്‍ മേഖല ക്യാപ്റ്റനാകണമെന്ന് ഇടതുമുന്നണി ആവശ്യപ്പെട്ടു. എന്നാല്‍ ആരോഗ്യകാരണത്താല്‍ കാനം ഒഴിവായി. പകരം ബിനോയ് വിശ്വം നയിക്കും. ഫെബ്രുവരി 26ന് ജാഥ അവസാനിക്കും.