പാലായില്‍ തന്നെ മത്സരിക്കുമെന്ന് മാണി സി കാപ്പന്‍. പാലാ ഇപ്പോഴും ചങ്കാണ്. പാലായില്‍ നിന്ന് മാറാന്‍ പവാര്‍ പറയില്ലെന്ന് കാപ്പന്‍ പറഞ്ഞു. പ്രഫൂല്‍ പട്ടേലുമായി കൂടിക്കാഴ്ച്ചയ്ക്ക് മുഖ്യമന്ത്രി സമയം അനുവദിച്ചില്ല. എന്തുകൊണ്ട് സമയം അനുവദിച്ചില്ലെന്ന് അറിയില്ലെന്ന് മാണി സി കാപ്പന്‍ പറഞ്ഞു.
എന്നാല്‍ കാപ്പനെ തള്ളി എ.കെ ശശീന്ദ്രന്‍ രംഗത്തെത്തി. പ്രഫൂല്‍ പട്ടേലുമായി മുഖ്യമന്ത്രി ഫോണില്‍ ചര്‍ച്ച നത്തിയെന്ന് എ.കെ ശശീന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ഇല്ലെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. മയം ചോദിച്ചെങ്കിലും തീരുമാനം പറഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രഫൂല്‍ പട്ടേലിനെ കാണാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്ന് ടി.പി പീതാംബരന്‍ പറഞ്ഞു. കൂടിക്കാഴ്ച്ചയ്ക്ക് സമയം നല്‍കാമെന്ന് മുഖ്യമന്ത്രി അറിയിച്ചെന്നും ടി.പി പീതാംബരന്‍ പറഞ്ഞു. മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് പോകാന്‍ ചര്‍ച്ച നടത്തിയെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മാണി സി കാപ്പനെ മത്സരിപ്പിക്കുന്നതിനെക്കുറിച്ച് യുഡിഎഫ് ആലോചിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രഫൂല്‍ പട്ടേലിനെ കാണാന്‍ വിസമ്മതിച്ചത് ഘടക കക്ഷിയോടുള്ള മുഖ്യമന്ത്രിയുടെ സമീപനമെന്നും ചെന്നിത്തല പറഞ്ഞു.