തിരുവനന്തപുരം: എ.കെ.ജി സെന്ററില്‍ അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് ചേരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ച്ച നടത്തുന്നു. കോടിയേരിയുടെ മകന്‍ ബിനീഷ് കോടിയേരിയുടെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുക്കുകയും വീട്ടില്‍ റെയ്ഡ് നടത്തിയ സാഹചര്യത്തിലുമാണ് തിരക്കിട്ട ചര്‍ച്ചയ്ക്ക് പിന്നില്‍. പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി അടക്കമുള്ള നേതാക്കളും എ.കെ.ജി സെന്ററിലെത്തിയിട്ടുണ്ട്.
കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുമെന്ന് നേരത്തേ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുമെന്ന വാര്‍ത്തകള്‍ പി.ബി അംഗം എസ് രാമചന്ദ്രന്‍ പിള്ള തള്ളിയിരുന്നു. കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിയുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്നാണ് കഴിഞ്ഞ ദിവസം എസ്.ആര്‍.പി പറഞ്ഞത്. ബിനീഷിനെതിരായ കേസിന്റെ പേരില്‍ കോടിയേരിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് സി.പി.എം തീരുമാനമെന്നും എസ്.ആര്‍.പി വ്യക്തമാക്കിയിരുന്നു.











