കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി റമീസിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയുടേതാണ് ഉത്തരവ്. ഇയാളെ ആലുവ സബ് ജയിലിലേക്ക് മാറ്റും. റമീസിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള കസ്റ്റംസിന്‍റെ അപേക്ഷ കോടതി മറ്റന്നാള്‍ പരിഗണിക്കും.
നയതന്ത്രമാര്‍ഗത്തിലൂടെ സ്വര്‍ണം കടത്തിയതില്‍ തന്‍റെ പങ്ക് സമ്മതിച്ച് കെ.ടി റമീസ്.കസ്റ്റംസ് കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. സ്വപ്‌ന, സന്ദീപ്, സരിത് എന്നിവരുടെ പങ്കും റമീസ് വെളിപ്പെടുത്തി. പ്രതികളുടെ ഇടപാടുകള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് കസ്റ്റംസ് പറഞ്ഞു.
അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് പോലീസ് കേസിലും പ്രതിയാണ്. സ്വര്‍ണം പിടിക്കുന്നതിന് മൂന്നാഴ്ച്ച മുന്‍പ് മദ്യപിച്ച് വാഹനമോടിച്ച കേസില്‍ സന്ദീപ് പ്രതിയാണ്. പ്രതി ആഢംബരകാറില്‍ ബോധരഹിതനായി കിടന്നു. നാട്ടുകാരാണ് ഇയാളെ പോലീസിന് കൈമാറിയത്. ജാമ്യത്തിനായി പോലീസ് സംഘടനാ നേതാവ് ഇടപെട്ടെന്നും ആക്ഷേപമുണ്ട്.