ഹരിയാനയിലാണ് ഇന്ത്യയിൽ ആദ്യമായി ഡിഗ്രി പഠിച്ചു പാസ്സാവുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും പാസ്‌പോര്‍ട്ട് കിട്ടുന്ന പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പദ്ധതിയുടെ വിവരങ്ങൾ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ വിശദീകരിച്ചു. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളെജില്‍ വെച്ച്‌തന്നെ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്‌ക്കൂള്‍, കോളെജ്, എഎടി തുടങ്ങിയ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ 18 നും 25 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലേണിംഗ് ലൈസന്‍സ് അനുവദിക്കുന്നതിനും ഹെല്‍മെറ്റുകള്‍ വിതരണം ചെയ്യുന്നതിനുമായി സംഘടിപ്പിച്ച ബര്‍ സിര്‍ ഹെല്‍മെറ്റ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 5 പേര്‍ക്ക് പ്രതീകാത്മകമായി ഹെല്‍മെറ്റ് വിതരണവും മുഖ്യമന്ത്രി നടത്തി.
സംസ്ഥാനത്തെ വിവിധ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള അവബോധം വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും നല്‍കുന്നതിനോടാപ്പം വാഹനം ഓടിക്കുന്നതിനായി ലൈസനന്‍സ് അതത് സ്‌ക്കൂളില്‍ നിന്നും ലഭ്യമാക്കണമെന്നും ഖട്ടര്‍ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ പെൺകുട്ടികൾക്കായുള്ള നിരവധി പദ്ധതികളുടെ ചുവടു പിടിച്ചു സംസ്ഥാനത്തും വിവിധ പദ്ധതികൾ നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.