മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.
റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഡോ. മുജീബ് അഹമ്മദ് സ്വാഗതം പറഞ്ഞു. ട്രഷറർ സന്തോഷ് കെ.ആർ ആശംസകൾ അറിയിച്ചു. നീതു ജിതിൻ, ബിൻസി സിജോയ് എന്നിവർ യോഗ കാര്യവതരണം നിർവഹിച്ചു.
ഒക്ടോബർ 17-ന് വാദികബീർ ഗോൾഡൻ ഒയാസിസ് ഹോട്ടൽ ഹാളിൽ റൂവി മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിനായി 10 അംഗ പ്രോഗ്രാം കമ്മിറ്റി രൂപീകരിച്ചു. വിവിധ കലാപരിപാടികൾക്കായി ചെയർമാനും കൺവീനറും തെരഞ്ഞെടുത്തു.
കൂടാതെ, ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി, ആഗസ്റ്റ് 15-ന് ലൈഫ് ലൈൻ ഹോസ്പിറ്റലുമായി സഹകരിച്ച് റൂവി മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും വിജയകരമാക്കുന്നതിനും പൊതുജനപങ്കാളിത്തം വർധിപ്പിക്കുന്നതിനുമുള്ള നടപടികൾ യോഗത്തിൽ തീരുമാനിച്ചു.