റിയാദ് : ജിസിസി രാജ്യങ്ങളുമായി സൗദി അറേബ്യ നടത്തിയ എണ്ണയിതര ഉൽപ്പന്നങ്ങളിലൂടെയുള്ള വ്യാപാരം 2024 ഏപ്രിലിൽ വൻ വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ ഏപ്രിലിൽ മാത്രം 200 കോടി സൗദി റിയാലിന്റെ എണ്ണയിതര ഉൽപ്പന്നങ്ങൾ ജിസിസി രാജ്യങ്ങളുമായി സൗദി വിനിമയം നടത്തി. ഇതിന് 203.2% ശതമാനം വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കയറ്റുമതിയിലും പുനർകയറ്റുമതിയിലും മാത്രമായി 55% വ്യാപാര വർധനവാണ് ഉണ്ടായത്. സൗദിയുമായി വ്യാപാരത്തിൽ ഏറ്റവും മുന്നിൽ യുഎഇയാണ്. 1,353.3 കോടി റിയാലിന്റെ ഉൽപ്പന്നങ്ങൾ ഇരു രാജ്യങ്ങൾ തമ്മിൽ വിനിമയിച്ചു. ഇത് മൊത്തം എണ്ണയിതര ജിസിസി വ്യാപാരത്തിന്റെ 75.1 ശതമാനത്തേക്കാളധികം പങ്കുവെക്കുന്നു.
വ്യാപാരത്തിൽ രണ്ടാം സ്ഥാനത്ത് ബഹ്റൈനാണ്, 179.8 കോടി റിയാലിന്റെ വിനിമയമാണുണ്ടായത്. ഒമാനുമായുള്ള വ്യാപാരം 145.4 കോടി റിയാൽ, കുവൈത്തുമായുള്ളത് 81.99 കോടി റിയാൽ, ഖത്തറുമായുള്ളത് 42.21 കോടി റിയാൽ എന്നിങ്ങനെയാണ് മറ്റ് ജിസിസി രാജ്യങ്ങളുമായുള്ള വ്യാപാര വിനിമയം.
ഈ കണക്കുകൾ, സൗദിയുടെ ജിസിസി മേഖലയുമായുള്ള ഉത്സാഹഭരിതമായ സാമ്പത്തിക സഹകരണം ആഴത്തിൽ പ്രതിഫലിപ്പിക്കുന്നു.