കുവൈത്ത് സിറ്റി : അന്താരാഷ്ട്ര സ്കേറ്റിംഗ് യൂണിയൻ (ISU) കുവൈത്തിന് ഫിഗർ സ്കേറ്റിംഗിൽ പൂർണ അംഗത്വം നൽകിയതായി കുവൈത്ത് വിൻറർ ഗെയിംസ് ക്ലബ് അറിയിച്ചു. സ്വിറ്റ്സർലൻഡിൽ നടന്ന ISU യോഗത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് ഡബ്ല്യു.ജി.സി ചെയർമാൻ ഫഹദ് അൽ അജ്മി അറിയിച്ചു.
കുവൈത്ത് സ്കേറ്റർമാർക്ക് കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാനും അനുഭവം സമ്പാദിക്കാനും സഹായകമായിരിക്കും ഈ അംഗത്വം. രാജ്യത്തെ കായിക രംഗത്തെ ഉത്തേജിപ്പിക്കാനുമുള്ള ശ്രമങ്ങൾക്കും ഇത് ഗുണകരമാവുമെന്ന് അൽ അജ്മി കൂട്ടിച്ചേർത്തു.
ക്ലബ്ബിന്റെ മേൽനോട്ടത്തിൽ നടത്തിയ അഞ്ച് ശൈത്യകാല മത്സരങ്ങൾക്ക് പിന്തുണ നൽകിയത് കുവൈത്ത് ഒളിംപിക് കമ്മിറ്റിയാണെന്നും, അതിന്‍റെ അധ്യക്ഷൻ ശൈഖ് ഫഹദ് നാസർ അൽ സബാഹിന്റെ നേതൃത്വത്തോടുള്ള നന്ദിയും അൽ അജ്മി അറിയിച്ചു