ദോഹ: ഖത്തറിലെ വിവിധ സർക്കാർ വകുപ്പുകൾ ഉപയോഗിച്ച് ഡീ-കമ്മീഷൻ ചെയ്ത വാഹനങ്ങളും ഉപകരണങ്ങളും പൊതുജനങ്ങൾക്ക് ലേലത്തിലൂടെ സ്വന്തമാക്കാനുള്ള അവസരം. ആഭ്യന്തര മന്ത്രാലയവും മുനിസിപ്പാലിറ്റി മന്ത്രാലയവുമാണ് ഈ ലേലങ്ങൾ സംഘടിപ്പിക്കുന്നത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ ലേലം – ജൂൺ 22 മുതൽ
- ലേലത്തിലുണ്ടാകുന്നത്: ഡി-റജിസ്റ്റർ ചെയ്ത കാറുകൾ, ബൈക്കുകൾ, സ്പെയർ പാർടുകൾ
- ആരംഭം: ജൂൺ 22, വൈകിട്ട് 4 മുതൽ 8 വരെ
- ലേല സ്ഥലം: ഇൻഡസ്ട്രിയൽ ഏരിയ സ്ട്രീറ്റ് നമ്പർ 1, വർക്ക്ഷോപ്പ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്മെന്റിന് സമീപം
- വാഹന പരിശോധന സൗകര്യം:
ജൂൺ 17 മുതൽ 19 വരെ, വൈകുന്നേരം 4 മുതൽ 6 വരെ - സെക്യൂരിറ്റി ഡെപ്പോസിറ്റ്: QR 3,000
- പേയ്‌മെന്റ് നിബന്ധനകൾ:
- വിൽപ്പന വില QR 15,000-ന് മേൽ: തൽക്ഷണം 30%
- QR 15,000-ന് താഴെ: മുഴുവൻ തുക തൽക്ഷണം അടയ്ക്കണം
മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ലേലം – ജൂൺ 16 മുതൽ
- ലേലത്തിലുണ്ടാകുന്നത്: ഹെവി വാഹനങ്ങൾ ഉൾപ്പെടെ 288 യൂണിറ്റുകൾ
(കാറുകളോ ബൈക്കുകളോ ഉൾപ്പെടില്ല) - ആരംഭം: ജൂൺ 16, ഉച്ചകഴിഞ്ഞ് 3 മണിക്ക്, അൽ വക്ര മുനിസിപ്പാലിറ്റി തിയേറ്ററിൽ
- ലേലം അവസാനിക്കുമത്: ജൂൺ 20 (വ്യാഴാഴ്ച)
- വാഹന പരിശോധന സൗകര്യം:
വാദി അബു സലീൽ ഏരിയയിലെ വെഹിക്കിൾ കളക്ഷൻ യാർഡിൽ,
രാവിലെ 8 മുതൽ 11 വരെ, എല്ലാ ലേല ദിവസങ്ങളിലും - പേയ്‌മെന്റ് നിബന്ധനകൾ:
- വിജയിക്കുന്നവർ ലേല തുകയുടെ 20% ഇലക്ട്രോണിക് പേയ്‌മെന്റായി അടയ്ക്കണം
- ബാക്കി തുക: വിൽപ്പന തീയതി മുതൽ 2 പ്രവൃത്തി ദിവസത്തിനുള്ളിൽ അടയ്ക്കണം