അബുദാബി : 2025-ലെ വിജയകരമായ ഹജ് സീസണിന് പിന്നാലെ, യുഎഇ ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്മെന്റ്സ് ആൻഡ് സകാത്ത് അതോറിറ്റി (ഔഖാഫ്) 2026ലെ ഹജ്ജിനായുള്ള രജിസ്ട്രേഷൻ ഈ സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
1447 ഹിജ്റ വർഷം പ്രകാരമുള്ള ഹജ്ജ് തീർത്ഥാടനം ലക്ഷ്യമിട്ടുള്ളതായും, ഹജ്ജ് ആദ്യമായി നടത്തുന്ന യുഎഇ പൗരന്മാർക്ക് മുൻഗണന നൽകുമെന്ന് അധികൃതർ അറിയിച്ചു.
രജിസ്ട്രേഷൻ, ഔഖാഫിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി മാത്രമായിരിക്കും നടക്കുക. ആസ്പത്രി, യാത്ര, താമസം ഉൾപ്പെടെയുള്ള ഒരുക്കങ്ങൾക്ക് ആവശ്യമായ മാനദണ്ഡങ്ങൾ വൈകാതെ പ്രസിദ്ധീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
പുതിയ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് സുതാര്യവും കാര്യക്ഷമവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ നടപ്പാക്കാനാണ് പ്ലാൻ. തീർത്ഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കാൻ എല്ലാ തയ്യാറെടുപ്പുകളും അടിയന്തിരമായി ആരംഭിച്ചതായി ഔഖാഫ് അറിയിച്ചു.