ന്യൂജഴ്‌സി: യുഎസ് സെനറ്റിലേക്ക് നടന്ന പ്രൈമറി തെരഞ്ഞെടുപ്പില്‍ ന്യൂജഴ്‌സിയില്‍ നിന്ന് മത്സരിച്ച സംരംഭകനും ഫാര്‍മസിസ്റ്റുമായ റിക്ക് മേത്തയ്ക്ക് വിജയം. ഇന്ത്യന്‍ വംശജനായ റിക്ക് മേത്ത റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാണ്.
ഇന്ത്യന്‍ വംശജനായ ഹിര്‍ഷ സിംഗിനെയാണ് റിക്ക് മേത്ത പരാജയപ്പെടുത്തിയത്. പോള്‍ ചെയ്തതില്‍ 85,736 വോട്ടുകള്‍ റിക്ക് മേത്ത നേടിയപ്പോള്‍ ഹിര്‍ഷ സിംഗിന് 75,402 വോട്ടുകളാണ് ലഭിച്ചത്. നവംബറില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ റിക്ക് മേത്ത നിലവിലെ സെനറ്ററായ കോറി ബുക്കറിനെ നേരിടും. ജൂലൈ എഴിന് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നത് ജൂലൈ 10നാണ്. ഏറ്റവും കൂടുതല്‍ ഇന്തോ-അമേരിക്കന്‍ പൗരന്മാരുള്ള ന്യൂജഴ്‌സി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കോട്ടയായാണ് കണക്കാക്കപ്പെടുന്നത്.