ദോഹ: ഖത്തറിലെ മിശൈരിബ് ഡൗൺടൗൺ ഈദുല്‍ അല്‍ അദ്ഹ ആഘോഷങ്ങൾ വിപുലമായി സംഘടിപ്പിച്ച് പെരുന്നാളിന്റെ ചിരിയും സന്തോഷവും പങ്കുവെക്കാൻ ഒരുങ്ങുന്നു. ജൂൺ 6 (വെള്ളി) മുതൽ 10 വരെ നടക്കുന്ന ആഘോഷങ്ങൾ നിറഞ്ഞുനില്ക്കുന്നത് തത്സമയ കലാപരിപാടികളോടെയും കുടുംബ സൗഹൃദ വിനോദങ്ങളോടെയുമാണ്.
വൈകുന്നേരം 4 മുതൽ രാത്രി 11 വരെയാണ് ആഘോഷങ്ങൾ നടക്കുക. പെരുന്നാൾ ദിനമായ വെള്ളിയാഴ്ച മുതൽ പരിപാടികൾ ആരംഭിക്കും.
പ്രധാന ആകർഷണങ്ങൾ:
- എന്റർടെയ്ൻമെന്റ് സ്റ്റേജ്: കലാപരിപാടികളും സംഗീതനിശകളും സംഘടിപ്പിക്കും.
- കുട്ടികൾക്കായി പ്രത്യേക മേഖല: മാജിക് ഷോ, ബബിൾ ഷോ, ഫേസ് പെയിന്റിങ്, ശാസ്ത്രീയ പരീക്ഷണങ്ങൾ, ശിൽപശാലകൾ തുടങ്ങിയവ ഉൾപ്പെടും.
- കുടുംബ സൗഹൃദ അന്തരീക്ഷം: എല്ലാ പ്രായക്കാരും ആസ്വദിക്കാവുന്ന പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
Also read: നെയ്യാറ്റിൻകര സമാധി കേസ്; കല്ലറയില്‍ ഇരിക്കുന്ന നിലയില്‍ ഗോപൻ സ്വാമിയുടെ മൃതദേഹം കണ്ടത്തി
മിശൈരിബിലെ ഈദ് ആഘോഷ വേദികളിലേക്ക് പ്രവേശനം സൗജന്യമാണ്.