ജിദ്ദ : ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിലേക്ക് എത്തുന്ന പ്രവാസികൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. യാത്രക്കാർ കൊണ്ടുവരുന്ന ലഗേജുകളിൽ 12 ഇനത്തിലധികം വസ്തുക്കൾ വിലക്കിയതായി അധികൃതർ അറിയിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ ഒഴിവാക്കുന്നതിനുമായി പുറത്തിറക്കിയ ഈ നിരോധന പട്ടികയിൽ നിരവധി സാധനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിരോധിത സാധനങ്ങൾ ഇവയാണ്:
- ലഹരി വസ്തുക്കൾ, മദ്യം
- ചാരവൃത്തിക്ക് ഉപയോഗിക്കാവുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ
- ക്യാമറ ഘടിപ്പിച്ച കണ്ണടകൾ, പേനകൾ
- ഇ-പൈപ്പുകൾ, സുഗന്ധവസ്തുക്കൾ അടങ്ങിയ ഉപകരണങ്ങൾ
- ചൂതാട്ട ഉപകരണങ്ങൾ, പോക്കർ ഗെയിമുകൾ
- ശക്തിയേറിയ ലേസറുകൾ
- അസംസ്കൃത സ്വർണ്ണം പോലുള്ള വിലയേറിയ ലോഹങ്ങൾ
- ലൈംഗിക വസ്തുക്കൾ
- വ്യാജ കറൻസി
- മാന്ത്രിക ഉപകരണങ്ങൾ
- വ്യാപാര ഉദ്ദേശത്തോടെയുള്ള അളവിൽ കൂടിയ ഭക്ഷണവസ്തുക്കൾ
യാത്രക്കാർക്ക് നിർദേശം:
വിലക്കുള്ള വസ്തുക്കൾ ലഗേജിലോ കൈവശമോ ഉണ്ടായാൽ കഠിനമായ നിയമ നടപടി നേരിടേണ്ടി വരും. നാട്ടിൽനിന്ന് വരുന്നവർ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ആവശ്യത്തിൽ കൊണ്ടുവരുന്ന ‘സൗഹൃദപ്പൊതികൾ’ ലഗേജിലടക്കുന്നതിനുമുൻപ് ഇത് ശ്രദ്ധിക്കുക ആവശ്യമാണ്.
യാത്രാനിയമങ്ങൾ പാലിച്ച് യാത്ര ചെയ്യുക, പരിശോധനയ്ക്ക് വിധേയരാകുമ്പോൾ അധികാരികളോട് സഹകരിക്കുക എന്ന് അധികൃതർ അഭ്യർത്ഥിച്ചു.











