
മസ്കറ്റ് : എസ്.എൽ.പുരം സദാനന്ദൻ സ്മാരക കലാസാംസ്കാരിക വേദിയുടെ 2025ലെ സംസ്ഥാന പ്രവാസി പുരസ്‌കാരം പ്രശസ്ത കലാകാരനും സാമൂഹിക പ്രവർത്തകനുമായ അൻസാർ ഇബ്രാഹിമിന് നൽകുന്നു. പുരസ്‌കാര സമർപ്പണ ചടങ്ങ് 2025 ജൂൺ 10 ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് എസ്.എൻ.പുരം ഗാന്ധി സ്മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും.

ചടങ്ങിൽ പുരസ്‌കാരം കലാരത്ന ആർട്ടിസ്റ്റ് ശ്രീ സുജാതൻ സമ്മാനിക്കും. പ്രവാസി മലയാളികളുടെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ സംഭാവനകളെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ പുരസ്‌കാരം നൽകപ്പെടുന്നു.
ചടങ്ങിൽ പ്രമുഖ കലാകാരന്മാരും സാമൂഹിക പ്രവർത്തകരും പങ്കെടുക്കും. സാംസ്കാരിക പരിപാടികളും കലാപ്രദർശനങ്ങളും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നതായി സംഘാടകർ അറിയിച്ചു.











