എറണാകുളത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്നതിനെതുടര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ജില്ലയില്‍ സമ്പര്‍ക്ക രോഗ ബാധിതരുടെ എണ്ണം നൂറായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച മാത്രം സമ്പര്‍ക്കത്തിലൂടെ 64 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ നിയന്ത്രണം കടുപ്പിച്ചു.
ആലുവ, വരാപ്പുഴ, ചമ്പക്കര മാര്‍ക്കറ്റുകള്‍ പൂര്‍ണ്ണമായും അടച്ചു. ബ്രോഡ് വേ മാര്‍ക്കറ്റ് ഒരാഴ്ചത്തേക്ക് അടച്ചു. ചെല്ലാനം പഞ്ചായത്തും അടച്ചു. സമ്പര്‍ക്കത്തിലൂടെ 27 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആലുവ നഗരസഭയും കീഴ്മാട് പഞ്ചായത്തും പൂര്‍ണമായും നിയന്ത്രിത മേഖലയാക്കി. ചെങ്ങമനാട് പഞ്ചായത്ത് വാര്‍ഡ് 14, കരുമല്ലൂര്‍ പഞ്ചായത്ത് വാര്‍ഡ് 4, തൃപ്പൂണിത്തര നഗരസഭ ഡിവിഷന്‍ 35, ശ്രീമുലംനഗരം പഞ്ചായത്ത് 4, എടത്തല പഞ്ചായത്ത് വാര്‍ഡ് 2, വാഴക്കുളം പഞ്ചായത്ത് വാര്‍ഡ് 19, നീലീശ്വരം പഞ്ചായത്ത് വാര്‍ഡ് 13, വടക്കേക്കര പഞ്ചായത്ത് 15, കൊച്ചി കോര്‍പ്പറേഷന്‍ വാര്‍ഡ് 66, ദൊരൈസ്വാമി അയ്യര്‍ റോഡ് എന്നിവയും മറ്റു നിയന്ത്രിത മേഖലകള്‍ ആക്കി.