റിയാദ് : മുനിസിപ്പൽ തലങ്ങളിലുണ്ടാകുന്ന പരിസ്ഥിതി വിരുദ്ധ നിയമലംഘനങ്ങളെ പറ്റി മേൽനോട്ടം നടത്തി റിപ്പോർട്ട് ചെയ്യുന്നതിന് പൊതു സമൂഹ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിന് മുനിസിപ്പൽ ഭവന മന്ത്രാലയം തീരുമാനിച്ചു. സർട്ടിഫൈഡ് ഒബ്സർവർ ഇനിഷ്യേറ്റീവ് എന്ന പേരിൽ മന്ത്രാലയം ആരംഭിക്കുന്ന ഉദ്യമത്തിൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വ്യക്തികൾക്ക് പിഴതുകയുടെ 25 ശതമാനം പ്രോത്സാഹനമായി ലഭിക്കും.പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ജീവിത സാഹചര്യങ്ങളെ സുസ്ഥിരമായി ബാധിച്ചേക്കാവുന്ന നിയമലംഘനങ്ങൾ കണ്ടെത്താനുള്ള കഴിവിന്റെയും സാമൂഹിക ബന്ധങ്ങളെയും അടിസ്ഥാനമാക്കി, മേൽനോട്ട നീരീക്ഷണ വ്യാപനം വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം. വിവിധ മേഖലകളിലെ മുനിസിപ്പൽ നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ പൗരന്മാരെ പ്രാപ്തരാക്കുന്നതിനായി യോഗ്യതയുള്ളവരെ ഉൾപ്പെടുത്തി മുനിസിപ്പൽ മേഖലയിൽ “അംഗീകൃത മോണിറ്റർ ഇനിഷ്യേറ്റീവ്” പ്രവർത്തിക്കുന്നു, പ്രത്യേകിച്ചും കമ്യൂണിറ്റി പങ്കാളിത്തം മുൻപ് ആരംഭിച്ച നിരവധി സംരംഭങ്ങളിലൂടെ മുനിസിപ്പൽ മേഖലയിൽ അതിന്റെ ഫലപ്രാപ്തി തെളിയിച്ചിട്ടുള്ളതുമാണ്.
ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം ആർട്ടിക്കിൾ പതിനാറിലെ ഒന്നാം ഖണ്ഡിക ഭേദഗതി ചെയ്യുകയും സംഘടനയുമായി ഒത്തുപോകും വിധം കമ്യൂണിറ്റി ഫീൽഡ് മോണിറ്ററിങിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമായി ഒരു പുതിയ ഖണ്ഡിക ചേർക്കുകയും ചെയ്തു. പുതുക്കിയ ചട്ടം പ്രകാരം ഇത്തരത്തിലുള്ള നിയമലംഘനം കണ്ടെത്തുന്നതിന് സഹായിക്കുന്ന ഏതൊരാൾക്കും പ്രോത്സാഹന സാമ്പത്തിക പ്രതിഫലം ലഭിക്കും.കണ്ടെത്തി തെളിയിക്കപ്പെടുന്ന നിയമലംഘനത്തിന് ബന്ധപ്പെട്ട അധികാരികൾ ചട്ടമനുസരിച്ച് നിശ്ചയിക്കുന്ന പിഴയുടെ 25% കവിയാത്ത തുക നിയമലംഘനം റിപ്പോർട്ട് ചെയ്ത വ്യക്തിക്ക് മന്ത്രാലയത്തിൽ നിന്നും പ്രോത്സാഹനമായി ലഭിക്കും.
