റിയാദ് : സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിലുള്ള ഇന്ത്യക്കാർക്കായി കോൺസുലർ സാക്ഷ്യപ്പെടുത്തലിനുളള സംഘത്തിന്റെ വിഎഫ്എസ് കേന്ദ്രങ്ങളിലെ പര്യടന ദിവസങ്ങൾ ഇന്ത്യൻ എംബസി പ്രഖ്യാപിച്ചു. കിഴക്കൻ പ്രവിശ്യയിലെ അൽകോബാർ വിഎഫ്എസ് കേന്ദ്രത്തിൽ മെയ് 9,10,16, 17, 23, 24, 30, 31 ജൂൺ 13,14, 20, 21, 27, 28 എന്നീ തീയതികളിൽ സേവനങ്ങൾ ലഭ്യമാകും.ജുബൈൽ മെയ് 9, 23, ജൂൺ 13,27 എന്നീ തീയതികളിലും സകാക- അൽജൗഫ് മെയ് 9, വാദി അൽ ദവാസിർ, അൽ ഖഫ്ജി മെയ് 16, അറാർ മെയ് 30, ഹഫർ അൽ ബാത്തിൻ മെയ് 23. ഹായിൽ, ഹുഫൂഫ്- അൽഹസ്സ, അൽ ഖുരിയാത്ത എന്നിവിടങ്ങളിൽ ജൂൺ13 നും, ബുറൈദ ജൂൺ 27 നും സന്ദർശിക്കും. വിവിധ സാക്ഷ്യപ്പെടുത്തൽ അടക്കമുള്ള സേവനങ്ങൾ പര്യടന ദിവസങ്ങളിൽ കേന്ദ്രങ്ങളിൽ ലഭ്യമാകുന്നതിനായി മുൻകൂട്ടി വിഎഫ്എസ് വെബ്സൈറ്റ് വഴി ഓൺലൈൻ ബുക്കിങ് നടത്തണമെന്ന് അധികൃതർ അറിയിച്ചു.











