തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ പച്ചക്കറി, മത്സ്യ മാര്‍ക്കറ്റുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും. കാസര്‍ഗോഡ് നാല് തൊഴിലാളികള്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ എല്ലാ മാര്‍ക്കറ്റുകളും അടച്ചു. പച്ചക്കറി വിതരണ കേന്ദ്രത്തിലെ തൊഴിലാളികള്‍ക്കാണ് കോവിഡ് ബാധിച്ചത്. ചെര്‍ക്കളയിലെ എല്ലാ കടകളും ഒരാഴ്ച്ച അടച്ചിടും.
പത്തനംതിട്ടയിലെ കുമ്പളയിലെ രണ്ട് പേര്‍ക്ക് രോഗം ബാധിച്ചതിനെ തുടര്‍ന്ന് മാര്‍ക്കറ്റ് അടച്ചു.എറണാകുളം, ആലുവ മാര്‍ക്കറ്റുകളില്‍ നിന്നായി ഇതുവരെ 51 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
അതേസമയം, ചാവക്കാട് ബ്ലാങ്ങാട് മത്സ്യചന്തയില്‍ ഇന്ന് പുലര്‍ച്ചെ മിന്നല്‍ പരിശോധന നടത്തി.മാസ്ക് ധരിക്കാത്തവരെയും സാമൂഹിക അകലം പാലിക്കാത്ത നിരവധിപ്പേരെയും കണ്ടെത്തി. 30 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.