ദോഹ : രാജ്യത്തിന്റെ വിവിധ ഭാഗങ്ങലുള്ള ചില പാർക്കുകളിൽ ഏർപ്പെടുത്തിയിരുന്ന പ്രവേശന നിരക്ക് പരിഷ്കരിച്ചു. സന്ദർശകർക്കുള്ള പുതിയ പ്രവേശന നിരക്ക് കഴിഞ്ഞദിവസം മുനിസിപ്പൽ മന്ത്രാലയം പുറത്തുവിട്ടു. മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അത്തിയയുടെ ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചത്തോടെയാണ് പുതിയ നിരക്ക് നിലവിൽ വന്നത്. രാജ്യത്ത് ഏതാനും പ്രധാനപാർക്കുകളിൽ വർഷങ്ങളായി തുടരുന്ന പ്രവേശന ഫീസാണ് ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്. എന്നാൽ എല്ലാ പാർക്കുകളിലും ഭിന്നശേഷിക്കാർക്ക് പ്രവേശനം സൗജന്യമായിരിക്കും.
രാജ്യത്തെ പ്രധാന പാർക്കുകളുടെ ഫീസ് നിരക്ക് :
പാണ്ട ഹൗസ്:
മുതിർന്നവർക്ക് 50 റിയാൽ. 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 25 റിയാൽ
അൽഖോർ പാർക്ക് :
മുതിർന്നവർക്ക് 15 റിയാൽ, 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 10 റിയാൽ. എന്നാൽ, പ്രധാന ആഘോഷവേളകളിൽ മുതിർന്നവർക്കുള്ള നിരക്ക് 50 റിയാലായിരിക്കും. മൃഗങ്ങൾക്കും പക്ഷികൾക്കും തീറ്റ നൽകുന്നതിനും(ആനിമൽ ഫീഡിങ്) 50 റിയാൽ ഈടാക്കും.
ഫീസ് ഈടാക്കുന്ന മറ്റ് പാർക്കുകൾ:
മുതിർന്നവർക്കുള്ള പ്രവേശന നിരക്ക് 10 റിയാൽ. കുട്ടികൾക്ക് 5 റിയാൽ ആഘോഷവേളകളിൽ 30 റിയാലുമായിരിക്കും പ്രവേശന നിരക്ക്. അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി പാർക്കുകളിൽ പ്രവേശനം സൗജന്യമാണ്.
