കുവൈത്ത് സിറ്റി : കള്ളപ്പണം വെളുപ്പിക്കൽ നിയമലംഘനങ്ങൾക്ക് കടുത്ത ശിക്ഷയുമായി കുവൈത്ത് . നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് 500 മുതൽ 10,000 ദിനാർ വരെ പിഴ ചുമത്തുകയും ലൈസൻസ് മരവിപ്പിക്കുകയാ റദ്ദാക്കുകയോ ചെയ്യും. കുറഞ്ഞ ആഘാത സാധ്യതയുള്ള ലംഘനങ്ങൾ, ഇടത്തരം – ഉയർന്ന ആഘാതത്തിന് സാധ്യതയുള്ള ലംഘനങ്ങൾ തുടങ്ങി 3 വിഭാഗമാക്കി തിരിച്ചായിരിക്കും നടപടി കൈക്കൊള്ളുക. 3,000 ദിനാറിൽ താഴെയുള്ള ഇടപാടുകളിൽ വീഴ്ച വരുത്തുന്നവയെയാണ് കുറഞ്ഞ ആഘാതമുള്ള ലംഘനങ്ങളിൽ ഉൾപ്പെടുത്തുക. 3,000 ദിനാറിൽ കൂടുതലുള്ള നിയമലംഘനങ്ങൾ ഇടത്തരം വിഭാഗത്തിലും 4000 മുതൽ 10000 ദിനാർ വരെയുള്ള തുകയ്ക്കുള്ള നിയമലംഘനങ്ങളെ ഗുരുതര വിഭാഗത്തിലും ഉൾപ്പെടുത്തി നടപടി സ്വീകരിക്കും.











