ജിദ്ദ : ആരോഗ്യ പരിരക്ഷയുള്ളവർക്ക് സർക്കാർ ആശുപത്രികളിൽ കൂടി ചികിത്സ ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കാൻ കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തീരുമാനിച്ചു. സൗദി അറേബ്യയിലെ ഒരു കോടിയിലേറെ വരുന്ന പ്രവാസികൾക്ക് ഇതിന്റെ നേട്ടം ലഭ്യമാകും. ഈ വര്‍ഷം ജൂലൈ ഒന്നു മുതലായിരിക്കും പദ്ധതി പ്രാബല്യത്തിൽ വരിക. ഇതിനായി കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ് നടപടികൾ തുടങ്ങി. മികച്ച ചികിത്സ എല്ലാവർക്കും ലഭ്യമാക്കുന്നതിന് വേണ്ടിയാണ് പദ്ധതി ആരംഭിക്കുന്നത്. നിലവിൽ സൗദിയിലെ മുഴുവൻ ആളുകൾക്കും
ഈ വര്‍ഷം ജൂലൈ ഒന്നു മുതലായിരിക്കും പദ്ധതി പ്രാബല്യത്തിൽ വരിക. ഇതിനായി കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ് നടപടികൾ തുടങ്ങി. മികച്ച ചികിത്സ എല്ലാവർക്കും ലഭ്യമാക്കുന്നതിന് വേണ്ടിയാണ് പദ്ധതി ആരംഭിക്കുന്നത്. നിലവിൽ സൗദിയിലെ മുഴുവൻ ആളുകൾക്കും ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാണ്. സർക്കാർ ആശുപത്രികളിൽ കൂടി ഇൻഷുറൻസ് സംവിധാനം ഉപയോഗിക്കാൻ സാധിക്കുന്നത് മെച്ചപ്പെട്ട ചികിത്സ എല്ലാവർക്കും ലഭ്യമാകുന്നതിന് സഹായിക്കുമെന്നാണ് വിലയിരുത്തൽ.
