തിരുവനന്തപുരം കോർപറേഷനിലെ ജീവനക്കാരിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ജനസേവ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ഇവർ കഴിഞ്ഞ ആഴ്ച്ച വരെ ജോലിക്ക് വന്നിരുന്നതായിട്ടാണ് വിവരം. കൂടുതൽ പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ നഗരത്തിലെ സ്ഥിതിഗതികൾ രൂക്ഷമാവുകയാണ്. കഴിഞ്ഞ ദിവസം മാത്രം ജില്ലയിൽ 92 പേർക്കാണ് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്.