കുവൈത്ത്‌സിറ്റി : ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക 30% കുറച്ച് അടച്ചാല്‍ മതിയെന്ന് തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത നിഷേധിച്ച് ആഭ്യന്തരമന്ത്രാലയം. ഇത്തരം വ്യാജ വാര്‍ത്തകളില്‍ ആരും വീഴരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.വാര്‍ത്തകളുടെ നിജസ്ഥിതി മനസ്സിലാക്കാന്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ ഔദ്യോഗിക കേന്ദ്രങ്ങളെ ആശ്രയിക്കണമെന്നും അധികൃതർ ഓർമപ്പെടുത്തി.











