മസ്‌കത്ത് : ഒമാനെയും യുഎഇയെയും ബന്ധിപ്പിക്കുന്ന പുതിയ കരാതിർത്തി ഇന്ന് (ബുധൻ) തുറക്കും. ഒമാന്റെ മുസന്ദമിനെയും യുഎഇയുടെ ഫുജൈറ എമിറേറ്റിനെയും ബന്ധിപ്പിക്കുന്ന ദിബ്ബ ബോർഡർ റോയൽ ഒമാൻ പൊലീസ് (ആർഒപി) പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. യാത്രക്കാർക്കും ചരക്ക് കടത്തിനും ദിബ്ബ അതിർത്തി വഴി സൗകര്യമുണ്ടാകും.
