കുവൈത്ത് സിറ്റി : കഴിഞ്ഞ 60 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ തണുപ്പാണ് കുവൈത്തിൽ അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ പറഞ്ഞു. ശക്തമായ സൈബീരിയൻ ധ്രുവീയ ശൈത്യതരംഗമാണ് താപനിലയിൽ വലിയ കുറവുണ്ടാക്കിയത്. മരുഭൂമി പ്രദേശമായ മാത്തറബയിൽ താപനില -8 ഡിഗ്രി സെൽഷ്യസും സാല്മിയിൽ -6 ഡിഗ്രി സെൽഷ്യസുമായിരുന്നു. കുവൈത്ത് സിറ്റിയിൽ താപനില 0 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു.കാലാവസ്ഥാ വകുപ്പിന്റെ ഡേറ്റ അനുസരിച്ച്, കഴിഞ്ഞ 60 വർഷത്തിനിടയിൽ കുവൈത്ത് അനുഭവിച്ച ഏറ്റവും കടുത്ത ശൈത്യകാലമാണിതെന്ന് ഈസ റമദാൻ അറിയിച്ചു.












