റിയാദ്: സൗദി സ്ഥാപകദിനത്തിൽ തന്നെ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെ കാണാനായതിൽ സന്തോഷം പ്രകടിപ്പിച്ച് പോർച്ചുഗിസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി കപ്പ് 2025 അന്താരാഷ്ട്ര കുതിരയോട്ട മത്സരത്തിൽ പങ്കെടുത്തപ്പോഴാണ് കിരീടാവകാശിയെ കാണാൻ കഴിഞ്ഞതെന്ന് റൊണാൾഡോ എക്സ് അക്കൗണ്ടിലെ പോസ്റ്റിൽ പറഞ്ഞു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനൊപ്പം സ്ഥാപകദിനം ആഘോഷിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. റിയാദിൽ നടക്കുന്ന സൗദി കുതിരയോട്ട മത്സര ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും റോണാൾഡോ കുറിച്ചു. ശനിയാഴ്ച വൈകീട്ടാണ് റിയാദിലെ കിങ് അബ്ദുൽ അസീസ് ഇക്വസ്റ്റേറിയൻ ഗ്രൗണ്ടിൽ ‘സൗദി കപ്പ്’ കുതിരയോട്ട മത്സരം നടന്നത്.
