
ദുബൈ: പ്രമുഖ റീട്ടെയില്‍ ഗ്രൂപ്പായ ലുലു ഒരുക്കുന്ന ‘വാക്കത്തണ്‍’ ഫെബ്രുവരി 23ന് ഞായറാഴ്ച നടക്കും. ദുബൈ അൽ മംസാര്‍ ബീച്ച് പാര്‍ക്കില്‍ രാവിലെ ഏഴ് മുതലാണ് പരിപാടി. ‘സുസ്ഥിര ഭാവി’ക്കുവേണ്ടി എന്ന സന്ദേശത്തിലാണ് ഇത്തവണത്തെ കൂട്ടനടത്തം. വാദ്യമേളങ്ങളും പരമ്പരാഗത കലാ-സാംസ്കാരിക രൂപങ്ങളും ഇതില്‍ അണിചേരും. ഇത്തവണ രജിസ്ട്രേഷന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ലുലു റീട്ടെയില്‍ അധികൃതര്‍ പറഞ്ഞു. ഇതിനകം പതിനേഴായിരത്തിലധികം പേർ രജിസ്റ്റർ ചെയ്ത് കഴിഞ്ഞതായി ലുലു ഗ്രൂപ് മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ പറഞ്ഞു. ഇത്തവണ റെക്കോഡ് പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.