മസ്‌കത്ത് : ഒമാന്റെ മിക്ക ഭാഗങ്ങളിലും ഇന്ന് വടക്കു പടിഞ്ഞാറന്‍ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് വൈകിട്ട് വരെ വടക്കുപടിഞ്ഞാറന്‍ കാറ്റ് സജീവമാകും. കാറ്റ് ഒമാനിലെ മിക്ക ഗവര്‍ണറേറ്റുകളെയും ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കാറ്റ് പടിഞ്ഞാറന്‍ മുസന്ദം ഗവര്‍ണറേറ്റിന്റെയും ഒമാന്‍ കടലിന്റെയും തീരങ്ങളില്‍ തിരമാല ഉയരാന്‍ കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരമാലകള്‍ പരമാവധി 2.5 മീറ്റര്‍ വരെ ഉയരും. മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും പൊടിയും മണ്ണും ഉയരാനുള്ള സാധ്യതയുണ്ടെന്നും ഇത് ദൂരക്കാഴ്ച കുറയാന്‍ ഇടയാക്കിയേക്കുമെന്നും അധികൃതര്‍ അറിയിച്ചു.
