കുവൈത്ത് സിറ്റി : ദേശീയ-വിമോചനദിനം പ്രമാണിച്ച് ഫെബ്രുവരി 25, 26, 27 ദിവസങ്ങളില്‍ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. ഇന്നലെ കൂടിയ മന്ത്രിസഭായോഗത്തിലാണ് രാജ്യത്തിന്റെ ദേശീയ ദിനം കൊണ്ടാടുന്ന ഫെബ്രുവരി 25, വിമോചന ദിനമായ 26-നും ശേഷം വരുന്ന 27-നും അവധി അനുവദിച്ചത്.ഇതോടെ വെള്ളി, ശനി അടക്കം അടുപ്പിച്ച് അഞ്ച് ദിവസത്തെ അവധിയാണ് ലഭിക്കുക. മാര്‍ച്ച് രണ്ടിനാവും സര്‍ക്കാര്‍ -അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറക്കുക. ദേശീയ -വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹ് ബയാന്‍ പാലസില്‍ കൊടി ഉയര്‍ത്തിയിരുന്നു.’ഹലാ ഫെബ്രുവരി’ എന്ന പേരിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.
