ദുബായ് : പൊതുഗതാഗത മേഖലയിൽ സാമൂഹിക, പാരിസ്ഥിതിക, സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിനുള്ള ചട്ടക്കൂടുകൾക്ക് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അംഗീകാരം നൽകി. റോഡ് സുരക്ഷയ്ക്കാണ് മുഖ്യ പരിഗണന. പൊതുഗതാഗതം ഉപയോഗിക്കുന്ന എല്ലാവർക്കും സുരക്ഷ, ആരോഗ്യം, മികച്ച സൗകര്യം, ശാക്തീകരണം എന്നിവ ഉറപ്പാക്കും. തൊഴിൽമേഖല 2028 ആകുമ്പോഴേക്കും പൂർണമായും അപകടരഹിതമാക്കും. വാഹനാപകടങ്ങളും അതുവഴിയുള്ള മരണങ്ങളും ഗണ്യമായി കുറയ്ക്കും. ഭാവിയുടെ ആവശ്യങ്ങളെ നിറവേറ്റാൻ കഴിവുള്ള പ്രതിഭകളെ ആകർഷിക്കുന്ന മികച്ച തൊഴിലിടമായി ആർടിഎയെ മാറ്റും. ആർടിഎയിൽ കൂടുതൽ വനിതകൾക്ക് തൊഴിൽ നൽകും.
