ജിദ്ദ : യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സ്ഥാനാരോഹണത്തിലും അനുബന്ധ പരിപാടികളിലും യുഎസിലെ സൗദി സ്ഥാനപതി റീമ ബിൻത് ബന്ദർ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് രാജകുമാരി പങ്കെടുത്തു. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് എന്നിവരുടെ അഭിനന്ദനങ്ങൾ റീമ രാജകുമാരി ട്രംപിനെ അറിയിച്ചു.ഇരു രാജ്യങ്ങളുടെയും ചരിത്രപരമായ ബന്ധങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തത്തിന്‍റെയും പ്രാധാന്യം രാജകുമാരി വ്യക്തമാക്കി. രാഷ്ട്രീയവും സാമ്പത്തികവുമായ നിരവധി വെല്ലുവിളികളെ ഒരുമിച്ച് അതിജീവിച്ച് ഇരു രാജ്യങ്ങൾക്കുമിടയിൽ സുരക്ഷിതത്വവും സമാധാനവും വിജയകരമായി ശക്തിപ്പെടുത്താൻ സാധിച്ചതായി റീമ രാജകുമാരി കൂട്ടിച്ചേർത്തു.
