മസ്‌കത്ത് : ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറന്‍സികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഒമാനി റിയാല്‍. ഫോര്‍ബ്‌സ്, ഇന്‍വെസ്‌റ്റോപീഡിയ തുടങ്ങിയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒരു റിയാലിന് 2.59 യു എസ് ഡോളറാണ് നിലവിലെ മൂല്യം. കഴിഞ്ഞ വര്‍ഷം 2.49നും 2.60നും ഇടയിലായിരുന്നു. കുവൈത്ത് ദിനാറാണ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറന്‍സി. പട്ടികയില്‍ രണ്ടാമത് ബഹ്‌റൈന്‍ ദിനാറാണ്. ജോര്‍ദാനിയന്‍ ദിനാര്‍, ഗിബ്രാള്‍ട്ടര്‍ പൗണ്ട്, ബ്രിട്ടീഷ് പൗണ്ട് എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. പ്രധാനമായും എണ്ണയെ ആശ്രയിക്കുന്നതാണ് ഒമാന്റെയും കുവൈത്തിന്റെയും ബഹ്‌റൈന്റെയും സമ്പദ്‌വ്യവസ്ഥ.
