ദുബായ് : ഹത്ത മലനിരകളിൽ കുടുങ്ങിയ 5 വിനോദ സഞ്ചാരികളെ ദുബായ് പൊലീസ് ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി. എയർ ആംബുലൻസ് ഉദ്യോഗസ്ഥരും പൈലറ്റുമാരും ദുബായ് പൊലീസ് എയർ വിങ്ങിലെ നാവിഗേറ്ററും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പാരാമെഡിക്കൽ ജീവനക്കാരെ പർവതത്തിൽ ഇറക്കി സഞ്ചാരികരുടെ ആരോഗ്യനില ഉറപ്പാക്കിയ ശേഷമാണ് ഹെലിപോക്ടറിൽ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയത്.
സഹായ അഭ്യർഥന ലഭിച്ച ഉടൻ ദ്രുതകർമസേനാംഗങ്ങളെ പ്രദേശത്തെത്തിച്ച് സഞ്ചാരികളുമായി ആശയവിനിമയം നടത്തി. വെല്ലുവിളി നിറഞ്ഞ പ്രദേശത്ത് ഹെലികോപ്റ്റർ ലാൻഡിങിന് പറ്റിയ ഇടം കണ്ടെത്തിയായിരുന്നു രക്ഷാപ്രവർത്തനം. അടിയന്തര ഘട്ടങ്ങളിൽ 999 എന്ന നമ്പറിൽ വിളിച്ചോ ദുബായ് പൊലീസ് ആപ്പിലെ എസ്ഒഎസ് സേവനം ഉപയോഗിച്ചോ സഹായം തേടാം.










