മസ്കത്ത് : മസ്കത്തിലെത്തിയ ഇറാൻ നിയമ, അന്താരാഷ്ട്ര കാര്യ ഉപ വിദേശകാര്യ മന്ത്രി ഡോ. കാസിം ഗാരിബാബാദി വിദേശകാര്യ മന്ത്രാലയം രാഷ്ട്രീയകാര്യ അണ്ടർസെക്രട്ടറി ശൈഖ് ഖലീഫ അലി അൽ ഹാർത്തിയുമായി കൂടിക്കാഴ്ച നടത്തി. ഇരുപക്ഷവും ഉഭയകക്ഷി സഹകരണത്തിന്റെ വശങ്ങൾ ചർച്ച ചെയ്യുകയും പൊതു താൽപര്യങ്ങൾ നിറവേറ്റുന്നതിനായി വിവിധ മേഖലകളിൽ അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ തേടുകയും ചെയ്തു.
പരസ്പര താൽപര്യമുള്ള നിരവധി വിഷയങ്ങളും വിശകലനം ചെയ്തു.യോഗത്തിൽ നിയമ വകുപ്പ് മേധാവി ഡോ. ശൈഖ് സുലൈമാൻ സൗദ് അൽ ജാബ്രി, ജി.സി.സി റീജനൽ നൈബർഹുഡ് ഡിപ്പാർട്ട്മെന്റ് ആൻഡ് അഫേഴ്സ് ഡെപ്യൂട്ടി മേധാവി സയ്യിദ് നജീബ് ഹിലാൽ അൽ ബുസൈദി, സുൽത്താനേറ്റിലെ ഇറാൻ അംബാസഡർ അലി നജാഫി എന്നിവർ പങ്കെടുത്തു.











